Type Here to Get Search Results !

Bottom Ad

എം.ഐ.സി സില്‍വര്‍ ജൂബിലി സമ്മേളനം: ചരിത്ര സംഭവമാക്കാന്‍ അബുദാബി ചാപ്റ്റര്‍


അബൂദാബി (www.evisionnews.co): ഉത്തരമലബാറിലെ പ്രമുഖ മതഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്്‌സിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാകുമെന്ന് എംഐസി അബുദാബി ചാപ്റ്റര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷനില്‍ അബൂദാബി ചാപ്റ്റര്‍ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള കാര്‍ഡ് ഹനീഫ് ഹുദവി ദേലംപാടി വിതരണം ചെയ്തു. ശുഹൈബ് ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പി.കെ അഹമ്മദ് ബല്ലാകടപ്പുറം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്‌റഫ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. മുജീബ് മൊഗ്രാല്‍, നൗഷാദ് മിഹ്‌റാജ്, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, സെഡ്.എ മൊഗ്രാല്‍, യു.പി ഉസ്താദ്, ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട്, ഉസ്മാന്‍ ബെള്ളിപ്പാടി പ്രസംഗിച്ചു. പ്രചാരണ കമ്മിറ്റി ഭാരവാഹികളായി അഷ്‌റഫ് പൂച്ചക്കാട് (ചെയര്‍), അസീസ് കീഴൂര്‍, ആലൂര്‍ സലാം (വൈസ് ചെയര്‍), ഉസാമ ചിത്താരി (ജന. കണ്‍), അലി, സക്കരിയ്യ കളനാട് (ജോ. കണ്‍), അഷ്‌റഫ് കിഴൂര്‍ (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad