Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം ഉദുമ മണ്ഡലത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ജാഗ്രതാ സദസ് നാളെ


മേല്‍പറമ്പ് (www.evisionnews.co): ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ കൊലക്കത്തിക്ക് ഇരയായ ചൂരി ജുമാമസ്ജിദിലെ ഇമാം റിയാസ് മൗലവിയുടെ വധത്തിന് ഒരുവര്‍ഷം തികയുന്ന മാര്‍ച്ച് ഇരുപതിന് സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഏഴു കേന്ദ്രങ്ങളില്‍ ജാഗ്രത സദസ് സംഘടിപ്പിക്കും. ചെമ്മനാട് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, ബോവിക്കാനം ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ചേറ്റുകുണ്ടില്‍ മണ്ഡലം പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി, കുണിയയില്‍ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, കൊറ്റുമ്പയില്‍ ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, ഉദുമയില്‍ ജില്ലാ കമ്മിറ്റി അംഗം ടി.കെ ഹസീബ്, പടുപ്പില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മുഴുവന്‍ കീഴ്ഘടകങ്ങളും സംബന്ധിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad