Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടിസിയുടെ ഓട്ടപ്പാച്ചില്‍ ഇനി നടക്കില്ല: യാത്രക്കാര്‍ പറയുന്നിടത്ത് നിര്‍ത്തണമെന്ന് ഉത്തരവ്


തിരുവനന്തപുരം (www.evisioinnews.co): കെ.എസ്.ആര്‍.ടിസി ബസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാണ് പുതിയ ഉത്തരവില്‍ പറയുന്ന സമയം. സംസ്ഥാന ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം മിന്നല്‍ സര്‍വീസ് ഒഴികെ മറ്റെല്ലാ ബസുകളും ഇനി യാത്രക്കാരുടെ ആവശ്യപ്രകാരം നിര്‍ത്തിക്കൊടുക്കേണ്ടി വരും.
നിലവില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസുകള്‍, സുപ്പര്‍ എക്സ്പ്രസ്, സുപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും ഈ സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദൂര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. രാത്രികാലങ്ങളില്‍ സ്ത്രികളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്‌കാനിയ, ലോഫ്ളോര്‍ ഉള്‍പ്പടെയുളള സര്‍വീസുകള്‍ ഇനി അനുവദനീയമായ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
നേരത്തെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം സ്റ്റോപ്പ് അനുവദിച്ചിരുന്ന സര്‍വീസുകള്‍ ഇനി സര്‍ക്കുലര്‍ പ്രകാരമാകും സര്‍വീസ് നടത്തുക. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad