Type Here to Get Search Results !

Bottom Ad

വെള്ളിയാഴ്ച ജുമുഅ സമയത്തുള്ള പരീക്ഷ പ്രതിഷേധാര്‍ഹം: എ.കെ.എം അഷ്റഫ്

കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പൊതുപരീക്ഷ വെള്ളിയാഴ്ച ജുമുഅ സമയത്ത് നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്. വിവിധ ക്ലറിക്കല്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള കംബൈന്‍ഡ് പ്ലസ് ടു ലെവല്‍ പരീക്ഷയാണ് വെള്ളിയാഴ്ച ഒരുമണി മുതല്‍ നടക്കുന്നത്. 12 മണി മുതല്‍ ഒരു മണിവരെയാണ് എക്‌സാം ഹാളിലേക്ക് പ്രവേശനം അനുവദിക്കുക. എന്നാല്‍ ജുമുഅ കഴിഞ്ഞ് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു മണിക്ക് മുമ്പ് എത്താന്‍ പറ്റില്ല. ഇത് തീര്‍ത്തും അനുചിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad