Type Here to Get Search Results !

Bottom Ad

ഗോരക്ഷകര്‍ക്ക് ആദ്യ തിരിച്ചടി: ബിജെപി പ്രാദേശിക നേതാവക്കടമുള്ള 11പേര്‍ കുറ്റക്കാരെന്ന് കാണിച്ച് കോടതി വിധി


ജാര്‍ഖണ്ഡ് (www.evisionnews.co): ഗോരക്ഷകര്‍ക്ക് കോടതിയുടെ തിരിച്ചടി. ഇവര്‍ കുറ്റക്കാരെണന്ന് ഇതാദ്യമായി ഇന്ത്യയില്‍ കോടതി വിധി. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് 29 കാരനായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നിര്‍ണായക വിധി. ഈകേസിലെ 11പ്രതികളെ കുറ്റക്കാരെന്ന് ജാര്‍ഖണ്ഡ് കോടതി കണ്ടെത്തി.

കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടയുള്ളവര്‍ പ്രതികളാണ്. 11 പേരില്‍ മൂന്നു പേര്‍ക്കെതിരെ ചുമത്തിയത് ഗൂഢാലോചനാ കുറ്റമാണ്. ഇത് തെളിഞ്ഞതായിട്ടാണ് കോടതിയുടെ കണ്ടെത്തല്‍. ഈ മാസം 20 ന് ശിക്ഷ വിധിക്കും. സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ്. റാംഗഡ് സ്വദേശി അലിമുദീനെയാണ് ഗോരക്ഷകര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ പ്രതികളാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad