Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജന മാര്‍ച്ച് ഇന്ന്

എരിയാല്‍ (www.evisionnews.co): എരിയാലില്‍ പ്രവര്‍ത്തിക്കുന്ന കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ക്ക്സ്വര്‍ണ്ണം തിരിച്ചുനല്‍കുന്നതില്‍ ബാങ്ക് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി കുഡ്‌ലു സഹകരണ ബാങ്കിലേക്ക് ഇന്ന് ബഹുജന മാര്‍ച്ച് നടത്തും. രണ്ടു പ്രാവശ്യങ്ങളിലായി നടന്ന കവര്‍ച്ചകളില്‍ ഇടപാടുകാര്‍ക്ക് നഷ്ടപെട്ട മുഴുവന്‍ സ്വര്‍ണങ്ങളും ഉടന്‍ തിരിച്ചുനല്‍കുക, ബാങ്ക് മുന്‍ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.എ ജലീല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഖലീല്‍ എരിയാല്‍, എസ്.എച്ച് ഹമീദ്, റഫീഖ് കുന്നില്‍, ഉമേഷ് കടപ്പുറം, നിസാര്‍ കുളങ്കര, ഉമൈറ ഹബീബ്, നാം ഹനീഫ് സംബന്ധിച്ചു

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് എരിയാല്‍ ടൗണില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ബാങ്കില്‍ നിന്ന് രണ്ടുതവണകളായി മോഷണം നടന്നപ്പോള്‍ ആയിരത്തിലധികം പേരുടെ സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുകയും തൊണ്ടിമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നെങ്കിലും ഇടപാടുകാര്‍ക്ക് ഇതുവരെ അവരുടെ പണയ പണ്ടം തിരിച്ചുനല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ തയാറായിട്ടില്ല. 2001ല്‍ നടന്ന കളവില്‍ ഇനിയും 153പേര്‍ക്ക് സ്വര്‍ണം തിരിച്ചുനല്‍കാനുണ്ട്.
 
ഇടപാടുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അനുകൂല സമീപനമല്ല അവരുടെ ഭാഗത്തുനിന്നും കിട്ടുന്നത്. അതിനാല്‍ സഹികെട്ട ഇടപടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ഉപരോധിക്കുകയും ജീവനക്കാരെ തടയുകയും ചെയ്തപ്പോഴാണ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസും പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ ഇടപാടുകാരും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രതിനിധികളുടെ കൂട്ടായ്മ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad