Type Here to Get Search Results !

Bottom Ad

ബികോം പരീക്ഷയില്‍ 'കുമ്മനടിച്ച്' മോദി: പ്രധാനമന്ത്രിയുടെ പദ്ധതികളെ കുറിച്ചുള്ള ഉത്തരത്തിന് 40മാര്‍ക്ക്


ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെ കുറിച്ച് വിശദീകരിക്കാന്‍ ബികോം ചോദ്യപേപ്പറില്‍ നിര്‍ബന്ധിത ചോദ്യങ്ങള്‍. ലഖ്നൗ സര്‍വകലാശാലയിലെ ബികോം ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള നിര്‍ബന്ധിത ചോദ്യങ്ങള്‍ കടന്നുകൂടിയത്.

മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള അപ്ലൈഡ് ഇക്കണോമിക്സിന്റെ ചോദ്യപേപ്പറിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്‍ ദയാല്‍ ഉപാദ്യ ഗ്രാം ജ്യോതി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. നാലുമാര്‍ക്ക് വീതമുള്ള പത്തുചോദ്യങ്ങളാണ് പരീക്ഷക്ക് ഇതു സംബന്ധിച്ചുണ്ടായിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad