Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ രാഷ്ട്രീയ നിരോധനം വിദ്യാര്‍ത്ഥികളെ ലഹരി റാക്കറ്റുകളുടെ വലയിലേക്ക് തള്ളിവിട്ടു: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ രാഷ്ടീയ നിരോധനമാണ് വിദ്യാര്‍ത്ഥികളെ ലഹരി റാക്കറ്റുകളുടെ കൈകളിലേക്ക് തള്ളിവിട്ടതെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ അറിയിച്ചു. ലഹരി മാഫിയകള്‍ മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഇന്ന് താവളമാക്കിയിരിക്കുകയാണ്. ഇതിനൊക്കെ കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പൊതുസമൂഹത്തില്‍ ഇടപെടാനുള്ള അവകാശത്തെ നിരോധിച്ചതാണ്.

ക്രിയാത്മകമായ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കേണ്ട സ്‌കൂളുകള്‍ ലഹരിക്കടിമപ്പെട്ട് കൊണ്ടിരിക്കാന്ന സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. സ്‌കൂള്‍ രാഷ്ട്രീയത്തെ തിരിച്ചുകൊണ്ട് വന്ന് രാഷ്ട്രീയ ബോധമുള്ള മൂല്യമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷടിക്കാന്‍ സമൂഹം ഒന്നടങ്കം സജ്ജരാവണമെന്നും ലഹരി മാഫിയകളെ സംരക്ഷിക്കാന്‍ അധികാരികള്‍ തന്നെ ബാധ്യസ്ഥരാവുന്നതാണ് വിപത്തുകളുടെ ആവര്‍ത്തനങ്ങളുണ്ടാകുന്നതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad