Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയം


ന്യൂഡല്‍ഹി (www.evisionnews.co): വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. നോട്ടീസിന് അനുമതി കിട്ടണമെങ്കില്‍ അമ്പതംഗങ്ങളുടെ പിന്തുണവേണം. ടിഡിപിക്കു ലോക്സഭയില്‍ 16 അംഗങ്ങളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിനു ലോക്സഭയില്‍ ഒമ്പത് അംഗങ്ങളാനുള്ളത്. നാലുവര്‍ഷത്തെ ഭരണത്തിനിടെ ഇതാദ്യമായിട്ടാണ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നത്.

വെള്ളിയാഴ്ച എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. ലോക്സഭയില്‍ സുരക്ഷിത ഭൂരിപക്ഷമുള്ള കേന്ദ്രസര്‍ക്കാരിനെ ഇതു പ്രതികൂലമായി ബാധിക്കുകയിയില്ല. പക്ഷെ അടുത്ത വര്‍ഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യമുണ്ടാകുന്നതിനു ഇതു കാരണമായേക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad