Type Here to Get Search Results !

Bottom Ad

കൗമാരക്കാരുടെ ലഹരി ഉപയോഗം: ജനകീയ ഇടപെടലുകള്‍ അനിവാര്യം: യൂത്ത് ലീഗ്

 
മേല്‍പറമ്പ് (www.evisionnews.co): കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നത് തടയാന്‍ ജനകീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കോളജുകള്‍ ക്ലബുകള്‍ കേന്ദ്രികരിച്ച് പൊലീസും ജനങ്ങളും യോജിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമെ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗം തടയാനും ഇതിന്റെ വിതരണക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് യോഗം അഭിപ്രായപ്പെട്ടു.
 
പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതവും ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ് നന്ദിയും പറഞ്ഞു. ഒഴിവുള്ള ജോ. സെക്രട്ടറി സ്ഥാനത്തേക്ക് ഹാരിസ് അങ്കകളരിയെ തെരഞ്ഞെടുത്തു. റിയാസ് മൗലവി ഓര്‍മ ദിനമായ ജനുവരി 20ന് പഞ്ചായത്ത്തലങ്ങളില്‍ ജാഗ്രത സദസ് സംഘടിപ്പിക്കും. ഈമാസം 30ന് കണ്ണൂറില്‍ നടക്കുന്ന യുവജന യാത്ര പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കും.
 
ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡണ്ടുമാരായ ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത് പ്രസംഗിച്ചു. ടി.ഡി ഹസന്‍ ബസരി, നിസാര്‍ തങ്ങള്‍, അസ്്‌ലം കീഴുര്‍, ഷഫീഖ് മയിക്കുഴി, അബ്ദുല്ല ഒറവങ്കര, ഖാദര്‍ ആലൂര്‍, നിസാര്‍ ഫാത്തിമ, അബൂബക്കര്‍ കണ്ടത്തില്‍, കെ.എ യൂസഫ്, ദാവൂദ് പളളിപ്പുഴ, റാഷിദ് കല്ലിംങ്കാല്‍, മൊയ്തു തൈര, മജീദ് ബെണ്ടിച്ചാല്‍, അബുബക്കര്‍ കീഴൂര്‍, ഷറഫുദ്ധീന്‍ ചളിയങ്കോട്, അഷ്‌റഫ് ബോവിക്കാനം ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad