Type Here to Get Search Results !

Bottom Ad

കാട്ടുതീക്ക് സാധ്യത: റാണിപുരത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി


കാഞ്ഞങ്ങാട് (www.evisionnews.co): തേനിയിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കടുത്തവേനല്‍ കാലത്ത് കാട്ടു തീ പടരാന്‍ സാധ്യത കൂടുതലായതിനാല്‍ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് പ്രവേശനം തല്‍ക്കാലം നിഷേധിച്ച് ഫോറസ്റ്റ് വകുപ്പ്. ജില്ലയില്‍ റാണിപുരത്ത് മാത്രമാണ് താല്‍ക്കാലികമായി പ്രവേശനം നിഷേധിച്ചിരിക്കുന്നത്. വേനല്‍ കുറഞ്ഞ് കലാവസ്ഥയില്‍ മാറ്റം വന്നാല്‍ നിലവിലുള്ള താല്‍ക്കാലികമായ പ്രവേശന നിരോധനം എടുത്തുകളയുകയുള്ളുവെന്നും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നേരത്ത് അറിയിച്ചു.

ഉത്തരവ് ലംഘിച്ച് റാണിപുരത്ത് പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വകുപ്പ്തല നിര്‍ദേശമുണ്ട്. രണ്ടുവര്‍ഷത്തിന് മുമ്പ് റാണിപുരത്ത് തീപിടിത്തമുണ്ടായിട്ടുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് തീപിടിത്തതിനുള്ള സാധ്യത കൂടുതലായതിനാലാണ് റാണിപുരം ഫോറസ്റ്റ് ഏരിയയില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad