കാസര്‍കോട് (www.evisionnews.co): മത്സ്യബന്ധനത്തിനിടെ ഒരാളെ നെല്ലിക്കുന്ന് കടലില്‍ കാണാതായി. വടകര സ്വദേശി ശ്രീജിത്തിനെ (42)യാണ് കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ശ്രീജിത്ത് ഉള്‍പ്പടെയുള്ള നാലുപേര്‍ നെല്ലിക്കുന്ന് കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു. എന്നാല്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീജിത്ത് തോണിയില്‍ നിന്നും കടലിലേക്ക് വീഴുകയായിരുന്നു. തോണിയില്‍ നിന്ന് വലയെറിയുന്നതിനിടെയാണ് കാല്‍ വഴുതി കടലില്‍ വീണത്. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
മത്സ്യബന്ധനത്തിനിടെ നെല്ലിക്കുന്ന് കടലില്‍ ഒരാളെ കാണാതായി
10:54:00
0
കാസര്‍കോട് (www.evisionnews.co): മത്സ്യബന്ധനത്തിനിടെ ഒരാളെ നെല്ലിക്കുന്ന് കടലില്‍ കാണാതായി. വടകര സ്വദേശി ശ്രീജിത്തിനെ (42)യാണ് കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ശ്രീജിത്ത് ഉള്‍പ്പടെയുള്ള നാലുപേര്‍ നെല്ലിക്കുന്ന് കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു. എന്നാല്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീജിത്ത് തോണിയില്‍ നിന്നും കടലിലേക്ക് വീഴുകയായിരുന്നു. തോണിയില്‍ നിന്ന് വലയെറിയുന്നതിനിടെയാണ് കാല്‍ വഴുതി കടലില്‍ വീണത്. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
Post a Comment
0 Comments