Type Here to Get Search Results !

Bottom Ad

സി.പി.എമ്മിന്റെ സമീപനം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത്: ബെന്നി ബഹനാന്‍

കാസര്‍കോട് (www.evisionnews.co): രാജ്യത്ത് വര്‍ഗീയത പടര്‍ത്താന്‍ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കെ അതിനെ പ്രോത്സാപിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റേതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസുമായുള്ള ധാരണ വേണ്ട എന്ന ചില നേതാക്കളുടെ ദാര്‍ഷ്ട്യം ത്രിപുരയിലെ ദയനീയ പരാജയത്തിന്റെ സാഹചര്യത്തില്‍ വിലയിരുത്താന്‍ സി.പി.എം തയാറാകണം. ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതില്‍ ഇരുപത്തി അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച സി.പി.എം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ത്രിപുരയില്‍ കണ്ടത്. കഴിഞ്ഞ തവണ അറുപതില്‍ അമ്പതിലും വുജയിച്ച് അധികാരത്തിലേറിയ പാര്‍ട്ടി പതിനാറ് സീറ്റില്‍ ഒതുങ്ങി. ഹരിജന ഗിരിജന മേഖലയില്‍ നിര്‍ണായക ശക്തിയായിരുന്ന സി.പി.എം അവിടെ നാമമാത്രമായി അധപതിക്കുകയായിരുന്നു. ഈസാഹചര്യത്തില്‍ ആത്മപരിശോധന നടത്താന്‍ സിപിഎം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ശത്രുവിനെ കണ്ടെത്തുന്നതില്‍ സി.പി.എം നടത്തിയ വീഴ്ചയാണ് അവരുടെ ദയനീയ പരാജയം.
 
ജില്ലാ സംസ്ഥാന സമ്മേളനങ്ങളില്‍ ഇന്ത്യന്‍ സാഹചര്യത്തെ ഇകഴ്ത്തി ചൈനയെയും കൊറിയയെയും മഹാത്വല്‍കരിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഇന്ന് ചൈന ഭരണാധികാരി സ്വേച്ഛാധിപതിയായി അവരോധിക്കപ്പെട്ടിരിക്കുന്നു. ഈ ചൈനയെയാണ് മാതൃകയാക്കി കാണിച്ച് ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന സമീപനം സി.പി.എം കൈക്കൊള്ളുന്നത്. ശുഹൈബ് വധത്തില്‍ കോണ്‍ഗ്രസും യുഡിഎഫും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഗൂഡാലോചന വ്യക്തമായത്‌കൊണ്ട് തന്നെയാണ്. തന്നോട് ആവശ്യപ്പെട്ടിട്ടാണ് താന്‍ കൊന്നതെന്ന പ്രതിയുടെ മൊഴിതന്നെ ഗൂഢാലോചന വ്യക്തമാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad