കാസര്‍കോട് (www,evisionnews.co): വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായ മാന്യ- ചര്‍ലടുക്ക റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു. സ്ഥലം എംഎല്‍എ ഇടപെട്ട് റോഡ് നവീകരണത്തിന് 47ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. പണി ഉടന്‍ ആരംഭിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടപ്പോള്‍ പൊതുമരാമത്ത് ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി.
എന്നാല്‍ പൊതുമരാമത്തിന്റെ അലംഭാവമാണ് പണി അനിശ്ചിതത്തിലാവാന്‍ കാരണമെന്നാണ് ആക്ഷേപം. ഇനിയും പണി തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം മുതല്‍ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഖാദര്‍ മാന്യ അറിയിച്ചു.
Post a Comment
0 Comments