Type Here to Get Search Results !

Bottom Ad

ജില്ലയില്‍ എക്‌സൈസ്- പോലീസ് വകുപ്പുകള്‍ നോക്കുകുത്തി: കഞ്ചാവ് മാഫിയ വളരുന്നു: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ എക്‌സൈസ് പോലീസ് വകുപ്പുകളെ നോക്കുകുത്തിയാക്കി കൊണ്ട് കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാലങ്ങളായി എം.എസ്.എഫ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി കൊണ്ടിരിക്കുന്ന സംഭവമാണിത്. ജില്ലയിലെ സ്‌കൂള്‍ - കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാണ്. ഇതിനെതിനെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ധേഹം പറഞ്ഞു.ചില കേസുകളില്‍ പിടിക്കപെടുന്നുണ്ടെങ്കിലും അവരൊക്കെ സ്റ്റേഷന്‍ ജാമ്യത്തിലോ ഒന്നു രണ്ടു ദിവസത്തില്‍ ജയില്‍ മോചിതരോ ആവുന്നതാണ് കാണാന്‍ സാധിക്കുന്നത്. പിടിക്കപ്പെടുന്ന ആളുകളോട് ഇതിന്റെ ഉറവിടം അന്വേഷിക്കാനോ അതിന് പിന്നാലെ പോവാനോ പോലീസ് തയ്യാറാവുന്നില്ല.മാങ്ങാട് സ്വദേശി ജസീമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണ്. ജസീമിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം.എസ്.എഫ് ആവശ്യപ്പെടുകയാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവണമെന്നും, പോലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ജില്ലയില്‍ സമാന്തര പോലീസാവാന്‍ എം.എസ്.എഫ് മുന്നോട്ട് വരുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്‍കി. ജസീം കേസ് അന്വേഷണം ഇപ്പോള്‍ നേരായ ദിശയിലല്ല ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ജസീം കേസ് ഒരു സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇത്തരത്തിലുള്ള കേസുകളില്‍ ഗൂഡാലോചന പുറത്തു കൊണ്ട് വരാനും പോലീസ് തയ്യാറാവണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഒപ്പറേഷന്‍ കുബേര മാതൃകയില്‍ പ്രതേകമായി ഒരു പേര് നല്‍കി ജില്ലയില്‍ ഒരേ സമയത്ത് കഞ്ചാവ് വേട്ട നടത്തിയാല്‍ കഞ്ചാവ് മാഫിയയെ കുരുക്കാന്‍ വേണ്ടി സാധിക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി അതികൃതര്‍ മുന്നോട്ട് പോവണമെന്ന് ആവശ്യപ്പെട്ടു.പത്രസമ്മേളനത്തില്‍ എം.എസ്.എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, ഖാദര്‍ ആലൂര്‍, സര്‍ഫ്രാസ് കടവത്ത്, ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad