Type Here to Get Search Results !

Bottom Ad

ട്രെയിനിടിച്ചതാകാമെന്ന് പോലീസ്: തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട്ടെ മുഹമ്മദ് ജസീമിന്റെ (15) മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഒഴിയുന്നില്ല. ട്രെയിന്‍ തട്ടിയിട്ടതാകാം മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ജസീമിനൊപ്പമുണ്ടായിരുന്ന നാലുപേരുടെയും മൊഴി ഒരേ രീതിയിലായതിനാല്‍ ഈ നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്. എന്നാല്‍ ജസീമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. 

മരണം നടന്നിട്ട് നാലുദിവസം കഴിഞ്ഞിട്ടും സംഭവസമയം ഒപ്പമുണ്ടായവര്‍ പുറത്തുപറയാതെ ഒളിച്ചുവെച്ചതും ദുരൂഹതക്ക് വഴിവെക്കുന്നു. പോലീസും നാട്ടുകാരും അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴും മറ്റും ജസീം നാടുവിട്ടതാകാമെന്ന രീതിയില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബന്ധു തെറ്റിദ്ധരിപ്പിച്ചതും സംശയത്തിന് വകനല്‍കുന്നു. 

അതേസമയം തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്തെ ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ച പ്രാഥമിക നിഗമനം പോലീസിന് കൈമാറിയത്. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad