Type Here to Get Search Results !

Bottom Ad

പാം ദേര കാസ്രോട്ടാരുടെ മൂന്നാം പെരുന്നാള്‍ നാളെ


ദുബൈ (www.evisionnews.co): പാം ദേരയിലുള്ള കാസ്രോട്ടാര്‍ ഡ്രെസ് വ്യാപാരികളുടെ മൂന്നാം പെരുന്നാള്‍ നാളെ നടക്കും. പാര്‍ക്ക സോക്കര്‍ ലീഗ് നാളെ രാത്രി 11മണിക്ക് മംസാര്‍ ഇത്തിഹാദ് ഗ്രൗണ്ടില്‍ നടക്കും. ദുബൈയിലെ പാം ദേരയില്‍ ജോലി ചെയ്യുന്ന കാസ്രോട്ടാരുടെ വസ്ത്ര വ്യാപാരികളാണ് നാലു ടീമായി ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാം ദേര സ്‌പോര്‍ട്ടിംഗ്, ഷൂട്ടേര്‍സ് എഫ്‌സി, എമിറേറ്റ്‌സ് എഫ്‌സി, യു.കെ ഫൈറ്റേര്‍സ് എന്നീ ടീമുകളാണ് കൊമ്പുകോര്‍ക്കുന്നത്. സോക്കര്‍ ലീഗ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ- കെ.എം.സി.സി നാഷണല്‍ കമ്മിറ്റി നേതാക്കളോടൊപ്പം കാസര്‍കോട് മണ്ഡലം കമ്മിറ്റിയും ദുബൈ ഇന്‍കാസ് കാസര്‍കോട് ജില്ലാ പ്രതിനിധി നൗഷാദ് കന്യപ്പാടി, നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, ഇഖ്ബാല്‍ അത്ബൂര്‍, പരേതരുടെ പരസഹായി അഷ്റഫ് താമരശേരി, നസീര്‍ വാടാനപ്പള്ളി, എഴുത്തുകാരന്‍ ദിനേശ്, പൊതുപ്രവര്‍ത്തകന്‍ ഇബ്രാഹിം തവക്കല്‍ , മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍, ജലീല്‍ പട്ടാമ്പി, ഷരീഫ് കാരശ്ശേരി, ടാറ്റ ഫോണ്‍സ് ഉടമ അലി, ഷംസു, യുവഎഴുത്തുകാരനും പ്രസംഗികനുമായ ജംഷി അട്ക്ക, സത്താര്‍ നാരമ്പാടി, സെന്റര്‍ ഫ്രഷ് എം.ടി ഇക്ബാല്‍ , കേരള ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ പ്രതിനിധികളും സംബന്ധിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും റണ്ണേര്‍സ് അപ്പിന് ടോഫിയും നല്‍കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad