Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെപ്പറ്റി ട്രോള്‍: സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോളും ധനമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റും പ്രചരിപ്പിച്ചെന്ന പരാതിയില്‍ സസ്പെന്റ്് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. ഈസ്റ്റ് എളേരി പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് പയ്യന്നൂര്‍ വെള്ളോറയിലെ ജയരാജന്റെ സസ്പെന്‍ഷന്‍ റദ്ദാക്കാനാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്കായി തന്നെ ജയരാജനെ തിരികെ നിയമിക്കണമെന്നാണ് ഫെബ്രുവരി 26ന് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.
കഴിഞ്ഞ ഡിസംബര്‍ 14നാണ് ജയരാജനെ ജോലിയില്‍ നിന്നും സസ്പെന്റ്് ചെയ്യുന്നത്. ട്രോള്‍ പ്രചരിപ്പിച്ചെന്ന് പറയപ്പെടുന്നതിന് ഒരുവര്‍ഷത്തിന് ശേഷമായിരുന്നു നടപടി. 2016 ഡിസംബറില്‍ കാസര്‍കോട് കലക്ട്രേറ്റില്‍ ജയരാജന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ആയിരിക്കെയാണ് നടപടിക്കാസ്പദമായ സംഭവം. വയലിലെ ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ച് ഞാറു നട്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ട്രോള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. 
സര്‍ക്കാര്‍ സര്‍വീസിലിരുന്ന് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പദവികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നതാണ് സസ്പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്. മറ്റാരോ നിര്‍മിച്ച ട്രോള്‍ തന്റെ 'ഫ്രണ്ട്സ്' മാത്രമുള്ള സാമൂഹിക മാധ്യമത്തില്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ജയരാജന്‍ ചെയ്തതെന്നും യാതൊരുവിധ വകുപ്പുതല നടപടികളും ഇതിന്റെ പേരില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad