Type Here to Get Search Results !

Bottom Ad

കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം


ന്യൂഡല്‍ഹി (www.evisionnews.co): വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. നാലുദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ ദേഹത്ത് വെള്ളം വീണത്. പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ബക്കറ്റില്‍ ചൂടുവെള്ളം എടുത്തുവച്ച സ്ഥലത്തേക്ക് കളിച്ചുകൊണ്ടുവന്ന കുട്ടി എത്തുകയായിരുന്നു. എങ്ങനെയോ ബക്കറ്റ് തെന്നിമറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം വീണു. അതേസമയം പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് കുടുംബം ആവശ്യപ്പെട്ടതിനാല്‍ മൃതദേഹം വിട്ടുകൊടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad