Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ പീഡനശ്രമം: 'നാം മുന്നോട്ടിന്റെ' പ്രൊഡ്യൂസറിനെ പുറത്താക്കി


മുഖ്യമന്ത്രിയുടെ (www.evisionnews.co)ടോക് ഷോയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇതേതുടര്‍ന്ന് പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി. സിഡിഎസ് ജീവനക്കാരനായ സപ്നേഷിനെയാണ് തല്‍സ്ഥാനത്ത് നിന്നും നീക്കിയത്. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. സിഡിഎസ് ഉദ്യോഗസ്ഥരോട് സംഭവം പറഞ്ഞിരുന്നെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍ കൂടെയുള്ള വനിതാ റിപ്പോര്‍ട്ടറെയും തന്നെയും സപ്നേഷ് ഇടപഴഞ്ഞിയിലെ വാടകവീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. മദ്യം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു. സ്ഥലത്തുനിന്നും കുതറിയോടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

ഭീഷണി ശക്തമായതിനെ തുടര്‍ന്നാണ് യുവതി സിഡിറ്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ സിഡിറ്റ് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് ഇപ്പോള്‍ പ്രൊഡ്യൂസര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സിപിഎം അനുഭാവിയായ പ്രൊഡ്യൂസറെ സര്‍ക്കാര്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad