കാസര്‍കോട് (www.evisionnews.co): ഫറൂഖ് കോളജ് അധ്യാപകനെതിരെ എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത നടത്തിയ പ്രസ്താവനകള്‍ക്കെതിരെ എം.എസ്.എഫ് രംഗത്ത്. പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ പോഷക ഘടങ്ങള്‍ ചാടിക്കയറി അഭിപ്രായം പറയരുതെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളജ് അധ്യാപകന്റെ പ്രസംഗം സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ തന്നെ പ്രസിഡണ്ട് എന്ന നിലയില്‍ എം.എസ്.എഫിന്റെ നിലപാട് അറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ നേതാക്കളും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്.
മതപഠന ക്ലാസിലെ പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളിക്കേസില്‍ കുടുക്കിയ പ്രൊഫ. ജൗഹര്‍ മുനവ്വര്‍ അവധി അവസാനിപ്പിച്ച് കലായത്തില്‍ തിരിച്ചെത്തണം. സമരവൈകൃതങ്ങളെ ഭയക്കുന്നില്ലെന്നും ആവശ്യമായാല്‍ എം.എസ്.എഫ് സംരക്ഷണം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഹരിതയുടെ ഭാഗത്ത് നിന്നുണ്ടായ പാരമര്‍ശങ്ങളെ കുറിച്ച് ബന്ധപ്പെട്ടവരോട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍.
Post a Comment
0 Comments