Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സമ്മര്‍ ക്യാമ്പ്: ഏപ്രില്‍, മെയ് മാസങ്ങളില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ സമ്മര്‍ ക്യാമ്പ് ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കാന്‍ മുനിസിപ്പല്‍ നേതൃയോഗം തീരുമാനിച്ചു. ക്യാമ്പിന്റെ ഭാഗമായി മുനിസിപ്പല്‍, മേഖല, ശാഖാ തലങ്ങളില്‍ ചങ്ങാതിക്കൂട്ടം, പറവകള്‍ക്കൊരു നീര്‍ക്കൂടം, ഗൈഡന്‍സ് ക്ലാസ്, ബീച്ച് വൈബ്സ്, പുസ്തക വിതരണം അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

റഫീഖ് വിദ്യാനഗര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.എ ഹമീദ്, സഹദ് ബാങ്കോട്, ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച്, സുനൈഫ് തെരുവത്ത്, ഇബ്രാഹിം ഖാസിയാറകം, ജൗഹര്‍ പച്ചക്കാട്, ഉത്തൈഫ് തായലങ്ങാടി, മുസ്തഫ നെല്ലിക്കുന്ന് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad