Type Here to Get Search Results !

Bottom Ad

കുട്ടികളുടെ ഭാവിക്ക് പുല്ലുവില: പ്ലസ്ടു ഉത്തര കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍


കാസര്‍കോട് (www.evisionnews.co): ബുധനാഴ്ച ആരംഭിച്ച പ്ലസ്ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലാണ് ഉത്തര കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കഴിഞ്ഞ ദിവസം കൂട്ടിയിട്ട നിലയില്‍ കണ്ടത്. ചാക്കുകളില്‍ കെട്ടിയിട്ട നിലയിലായിരുന്നു ഉത്തരക്കടലാസുകള്‍. വിവിധ പരീക്ഷ സെന്ററുകളില്‍ നിന്നും തപാല്‍ മുഖേന മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തര കടലാസുകളാണിവ. 

വെള്ളിയാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷന് പടിഞ്ഞാര്‍ ഭാഗത്തെ പ്ലാറ്റ് ഫോമില്‍ ഉത്തര കടലാസുകള്‍ കൂട്ടിയിട്ടത്. തപാല്‍ ഓഫിസുകളില്‍ നിന്നും റെയില്‍വേ മെയില്‍ സര്‍വീസ് വഴിയാണ് ഉത്തര കടലാസുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിനിര്‍ണയിക്കുന്ന ഉത്തര കടലാസുകള്‍ യാതൊരു സുരക്ഷാമാനദണ്ഡവുമില്ലാതെയാണ് കൊണ്ടുപോകുന്നത്. 

അലക്ഷ്യമായി കൂട്ടിയിട്ട ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടു പോയാല്‍ കുട്ടികളുടെ ഭാവിപോലും അനിശ്ചിതത്വത്തിലാവും. അതേസമയം തപാല്‍ മുഖെ നെയാണ് ഉത്തര കടലാസുകള്‍ അയക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ലായെന്നുമാണ് ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ സര്‍വകാശാലകള്‍ അവരുടെ ഉത്തര കടലാസുകളും ചോദ്യപേപ്പറുകളും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാറാണ് പതിവ്. അതുപോലെ വിദ്യാഭ്യാസ വകുപ്പും ഇത്തരം രീതിയില്‍ കുറ്റമറ്റതാകുന്ന രീതിയില്‍ ഉത്തര കടലാസുകള്‍ അടക്കം കൊണ്ടുപോകാന്‍ പോസ്റ്റല്‍ വകുപ്പിന് പകരം സ്വന്തം സംവിധാനമൊരുക്കണമെന്നാണ് ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad