Type Here to Get Search Results !

Bottom Ad

കഞ്ചാവ് കടത്ത് കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും ഒരു ലക്ഷം പിഴയും


കാസര്‍കോട് (www.evisionnews.co): കാറില്‍ 54കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒന്നും മൂന്നും പ്രതികളെ കോടതി പത്തുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി തളങ്കര കടവത്തെ ഹാരിസ് (45), മൂന്നാം പ്രതി കെ.കെ പുറത്തെ അബ്ദുല്‍ അസീസ് (53)എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തര്‍ ഷാഫി ഒളിവിലാണ്. 

ഷാഫിക്കെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. 2013 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കറന്തക്കാട്ട് നടത്തിയ വാഹനപരിശോധനയിലാണ് കാസര്‍കോട് പോലീസ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad