ആലംപാടി (www.evisionnews.co): നേര്‍ച്ചകളും ഉറൂസുകളും നടത്തുന്ന മഹാന്മാരുടെ ജീവിതത്തെ നമ്മള്‍ കൂടുതല്‍ പഠിക്കണമെന്നും അവര്‍ എന്തുകൊണ്ട് ഈപദവിയിലേക്ക് എത്തിയെന്ന് ചിന്തിക്കണമെന്നും കുമ്പോല്‍ സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ പറഞ്ഞു. ആലംപാടി ഉദയാസ്തമന ഉറൂസ് നേര്‍ച്ചയുടെ നാലാം ദിവസം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍.
അസൂയയുടെയും പകയുടെയും കേന്ദ്രമായി നമ്മുടെ മനസ് മാറിയിരിക്കുന്നു.അല്ലാഹുവിനെ സ്മരിക്കുന്ന ഹൃദയങ്ങള്‍ക്കാണ് സമാധനമെന്നും അല്ലാതെ കോടികള്‍ ബാങ്ക് ബാലന്‍സുള്ളവര്‍ക്കല്ലെന്നും ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനാവണം ഇത്തരം കൂട്ടായ്മകളെന്നും തങ്ങള്‍ പറഞ്ഞു. ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. പി.വി അബ്ദുല്‍ സലാം ദാരിമി, ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി, മുജീബ് റഹ്മാന്‍ ബാഖവി കൊല്ലം, ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, കെ.എ അബ്ദുല്ല ഹാജി, അന്താറു അബുബക്കര്‍ ഹാജി, ഹമീദ് മിഹ്‌റാജ്, കുഞ്ഞാമു ഹാജി, ചാല്‍ക്കര മഹമൂദ് ഹാജി, അബൂ ഫിദാ റഷാദി, അബ്ദുല്‍ റസാഖ് അബ്‌റാറി സംബന്ധിച്ചു.
Post a Comment
0 Comments