Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില: നോക്കൂകൂലി നല്‍കാത്ത ഗൃഹനാഥന്റെ കൈ സി.ഐ.ടിയുക്കാര്‍ തല്ലിയോടിച്ചു


ശ്രീകുമാരമംഗലം (www.evisionnews.co): നോക്കൂകൂലി നല്‍കാത്ത ഗൃഹനാഥന്റെ കൈ സി.ഐ.ടിയുക്കാര്‍ തല്ലിയൊടിച്ചു. കുമരകം പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് (51) മര്‍ദനമേറ്റത്. കൈയൊടിഞ്ഞ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടുപണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അക്രമിച്ചത്. ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിന് സമീപമാണ് ആന്റണിയുടെ വീട്. വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി ലോറിയില്‍ സിമന്റ് എത്തിച്ചിരുന്നു. ആന്റണിയും മകന്‍ ജോയലും ചേര്‍ന്ന് സിമന്റ് ഇറക്കുകയായിരുന്നു. ഇതിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ ലോഡ് ഇറക്കാന്‍ ആന്റണി തയാറായതോടെ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ലോറിയില്‍നിന്ന് ആന്റണിയെ വലിച്ചുതാഴെയിട്ടു. താഴെ വീണ ആന്റണിയെ മൂന്നുപേര്‍ ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി മകന്‍ ജോയല്‍ കുമരകം പോലീസില്‍ മൊഴി നല്‍കി.

അടുത്ത സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. മേയ് ഒന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിലാണ് ധാരണയായിരുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad