Type Here to Get Search Results !

Bottom Ad

സംസ്ഥാന പോളി കലോത്സവത്തിന് തിരശ്ശീല: തൃശൂര്‍ മഹാരാജാസ് ചാമ്പ്യന്മാര്‍


കാഞ്ഞങ്ങാട് (www.evisionnews.co): അഞ്ചുദിവസങ്ങളിലായി കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്ക് കോളജില്‍ നടക്കുന്ന കലാമേള സമാപിച്ചു. സംസ്ഥാന പോളിടെക്നിക്ക് കലോത്സവത്തില്‍ 302 പോയന്റുമായി തൃശൂര്‍ ജില്ലയിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാമ്പ്യന്മാരായി. 295 പോയന്റുമായി ആതിഥേയരായ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജ് രണ്ടാം സ്ഥാനവും 265 പോയന്റുമായി കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തിരുവനന്തപുരം പി.ടി.സിയിലെ ജെ.എസ്. സാന്ദ്ര ഒന്നാം സ്ഥാനവും (20), വുമണ്‍ പോളി പയ്യന്നൂരിലെ നിഹാല പര്‍വ്വീണ്‍ രണ്ടാം സ്ഥാനവും (16), കോഴിക്കോട് കെ.ജി.പി.ടി.സിയിലെ കെ.സി. അക്ഷയ് (15) മൂന്നാം സ്ഥാനവും നേടി.
ഒന്നും രണ്ടും മൂന്നും ലഭിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടാതെ വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. പൂര്‍ണമായും പരിസ്ഥിതി സൗഹൃദത്തിലായിരുന്നു അഞ്ചുദിവസവും കലാമേള നടന്നത്. തേജസ്വിനി, ചന്ദ്രഗിരി, മധുവാഹിനി, നിത്യാനന്ദ, ഹൊസ്ദുര്‍ഗ്, പയസ്വിനി, ചൈത്രവാഹിനി, എന്നീ ഏഴുവേദികളിലായിരുന്നു മത്സരം.
സമാപന സമ്മേളനം പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, കണ്‍വീനര്‍ കെ. മഹേഷ്, കെ.പി.എസ് സുഭാഷ്, ടി. വിക്രമന്‍, കെ.പി സമ്പത്ത്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അര്‍ജുന്‍, ടി. പ്രദീപന്‍, പ്രസ്‌ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണന്‍, സംസ്ഥാന പോളി വൈസ്. ചെയര്‍മാന്‍ അനന്തുകര്‍മ്മ, സി. ബബിത, ജോ. സെക്രട്ടറി സി. നബീല്‍, പോളിയൂണിയന്‍ ചെയര്‍മാന്‍ ബിബീഷ്, ജനറല്‍ സെക്രട്ടറി ജെ.എസ് വിവേക് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad