Type Here to Get Search Results !

Bottom Ad

പള്ളിക്കര പാക്കത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): പള്ളിക്കര പാക്കം ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് പരിസരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ അഗ്നിബാധ. മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം. ശനിയാഴ്ച രാത്രി 12മണിയോടെയാണ് വന്‍ അഗ്‌നിബാധ ഉണ്ടായത്. ഞാറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് സി.പി ഗോപാലകൃഷ്ണന്‍ മാവില. പി.കെ അനില്‍, ലതീഷ് കയ്യൂര്‍, സന്തോഷ് കുമാര്‍, വിപിന്‍, പ്രജീഷ്, ലിജേഷ്, ഷിബിന്‍, രവി, കെ.എം രവി, രാജേഷ് പാവൂര്‍, നിതിന്‍, വിനോദ്, അനന്തന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad