Type Here to Get Search Results !

Bottom Ad

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിന്റെ കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം

ഉദുമ (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് പ്രമേയമാക്കി ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ റിംഗ്ടോണ്‍ ഹ്രസ്വചിത്രം ശ്രദ്ധേയമായി. കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ കെ.എ ഗഫൂര്‍ മാസ്റ്റര്‍ ചിത്രം പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം അബ്ദുല്ലക്കുഞ്ഞി ഉദുമ, സ്റ്റാഫ് സെക്രട്ടറി പി. സുജിത്ത് സംബന്ധിച്ചു.

മൊബൈലില്‍ ചിത്രീകരിച്ച പതിനഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും എല്ലാം കുട്ടികള്‍ തന്നെയാണ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ എം.എ ഹിഷാം അഹമ്മദ്, സി.എച്ച് ഫാത്തിമത്ത് അസ്ന, എം.കെ ഇബ്രാഹിം ഫായിസ്, എം.കെ ഇസ്മായില്‍ ഫഹീം, മുഹമ്മദ് ആസിഫ്, പി. അമിത്ത്, അലോഷ് ബ്രിട്ടോ അലക്സ്, ഷഹദാദ് റഹ്്മാന്‍, ഷെന്‍വല്‍ ഷെന്‍സിന്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്. അധ്യാപികമാരായ സി. ശ്രീജ, എം. ബവിത സാങ്കേതിക സഹായം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികമാര്‍ക്കും സ്‌കൂള്‍ വികസന സമിതി ഏര്‍പ്പെടുത്തിയ ഉപഹാരം സ്‌കൂള്‍ അസംബ്ലിയില്‍ കെ.എ ഗഫൂര്‍ സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad