Type Here to Get Search Results !

Bottom Ad

സ്‌കൂളിലെ പണമിടപാടില്‍ കൃത്രിമം: അധ്യാപകനെ രണ്ടുവര്‍ഷത്തെ തടവിനും 5,000രൂപ പിഴയടക്കാനും ശിക്ഷിച്ചു


കാസര്‍കോട് (www.evisionnews.co): കീഴൂര്‍ ഗവ.ഫിഷറീസ് യു.പി സ്‌കൂളിലെ പണമിടപാടില്‍ കൃത്രിമം കാട്ടിയ അധ്യാപകനെ രണ്ടു വര്‍ഷത്തെ തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. ഇപ്പോള്‍ തെക്കില്‍പ്പറമ്പ് സ്‌കൂളില്‍ അധ്യാപകനായ എം. ഗോപിനാഥനെയാണ് തലശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

കുട്ടികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് സ്‌പെഷല്‍ ഫീസ്, അധ്യാപകരുടെ തൊഴില്‍ നികുതി തുടങ്ങിയ ഇനങ്ങളില്‍ 9,819രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കാസര്‍കോട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്. 1997 ആഗസ്ത് 14മുതല്‍ 2002 ആഗസ്ത് 21വരെയുള്ള കണക്ക് പരിശോധിച്ചാണ് ക്രമക്കേട് കണ്ടെത്തിയത്. 2001 സെപ്തംബര്‍ നാലുമുതല്‍ 2001 ഡിസംബര്‍ 18 വരെ ഗോപിനാഥനായിരുന്നു മുഖ്യാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത്. കൂട്ടുപ്രതി എം.ജെ ജോസിനെ കോടതി നേരത്തെ എട്ടുവര്‍ഷം തടവിനും 20,000രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad