Type Here to Get Search Results !

Bottom Ad

പുതിയ ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല: കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്തതെന്ന് കോടിയേരി


കൊച്ചി (www.evisionnews.co): കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്തെന്ന് കോടിയേരി വിശദമാക്കി. മദ്യാസക്തി കുറയ്ക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പുതിയ കാര്യം നടപ്പാക്കുന്ന പോലെ തെറ്റായ പ്രചാരമാണ് രണ്ടു ദിവസമായി കേരളത്തില്‍ നടക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ വക്രീകരിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരേ ആശയങ്ങള്‍ പങ്കുവയ്ക്കുന്നവരെന്നും കോടിയേരി ആരോപിച്ചു.

സുപ്രീം കോടതി ഉത്തരവ് മറികടന്ന് മദ്യശാലകള്‍ തുറക്കാന്‍ ദേശീയസംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യുകയും പുനര്‍നാമകരണം നടത്തുകയുംചെയ്ത സംസ്ഥാനങ്ങളുണ്ട്. അത്തരത്തില്‍ സുപ്രീംകാടതി വിധിയുടെ അന്തസത്ത ഇല്ലാതാക്കുന്ന ഒരുനടപടിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കള്ളുഷാപ്പുകള്‍ അടച്ചതുമൂലം 12,100 തൊഴിലാളികള്‍ക്കാണ് ജോലിയില്ലാതായത്. ബാറുകളും ബിയര്‍പാര്‍ലറുകളും പൂട്ടിയതുമൂലം 7800 തൊഴിലാളികള്‍ക്കും പണിയില്ലാതായി. പരോക്ഷമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ 20,000ഓളം വരുമെന്നും കോടിയേരി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad