Type Here to Get Search Results !

Bottom Ad

ജാസിമിന്റെ ദുരൂഹ മരണം: ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): കീഴൂര്‍ സ്വദേശിയും മാങ്ങാട് താമസക്കാരനുമായ ജാഫറിന്റെ മകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ജാസിമിന്റെ ദുരൂഹമരണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് മാഫിയുടെ പങ്കന്വേഷിക്കുയും പ്രതികള്‍ക്കെതിരെ ശക്തമായ ശിക്ഷ നടപടി സ്വീകരിക്കണം. സ്‌കൂള്‍ കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയകള്‍ പ്രവര്‍ത്തിക്കുകയാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad