Type Here to Get Search Results !

Bottom Ad

കെ.എം മാണി അഴിമതിക്കാരന്‍ തന്നെ: കോടിയേരിക്ക് മറുപടിയുമായി സുധാകര്‍ റെഡ്ഡി


മലപ്പുറം (www.evisionnews.co): കെ.എം മാണിയെയും കേരള കോണ്‍ഗ്രസിനെയും (എം) മുന്നണിയിലേക്ക് സ്വീകരിക്കാന്‍ ഒരുങ്ങുന്ന സിപിഎമ്മിനെ 'വെട്ടി' സിപിഐ ദേശീയ നേതൃത്വം. മുന്‍ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. കോണ്‍ഗ്രസിനോളം അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സിപിഐ നിലപാടും റെഡ്ഡി ഉയര്‍ത്തിക്കാട്ടി. ബിജെപിയാണ് മുഖ്യശത്രുവെന്നും കേരളത്തില്‍ ജെഡിയുവിനെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂരിലെ സിപിഎം സംസ്ഥാന സമ്മേളനത്തിനിടയ്ക്കാണ് കോണ്‍ഗ്രസിനെക്കാള്‍ വലിയ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന് കോടിയേരി പ്രസ്താവിച്ചത്. മാണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടുകൂടാന്‍ തയാറുണ്ടോയെന്നു പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad