Type Here to Get Search Results !

Bottom Ad

ഫാറൂഖ് കോളജ് അധ്യാപകന് ഐക്യദാര്‍ഢ്യവുമായി എസ്.കെ.എസ്.എസ്.എഫ് ധാര്‍മിക സദസ്


അണങ്കൂര്‍ (www.evisionnews.co): കേരളത്തില്‍ മതേതരത്വത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ പാശ്ചാത്യ സംസ്‌കാരവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിച്ച ധാര്‍മിക സദസ്സ് അഭിപ്രായപ്പെട്ടു. ഫാറുഖ് കോളജ് 'അധ്യാപകന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് അണങ്കൂരില്‍ നടത്തിയ സംഗമം എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു, കാമ്പസുകളിലെ വസ്ത്ര സ്വാതന്ത്ര്യ അരാജത്വത്തിലേക്ക് വഴിമാറുന്നെന്നും കേരളത്തിലെ ധാര്‍മിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യപ്രഭാഷണം നടത്തി. എസ്പി സലാഹുദ്ധീന്‍ മൊഗ്രാല്‍ പുത്തൂര്‍, എം.എ ഖലീല്‍, സത്താര്‍ ഹാജി അണങ്കൂര്‍, ബഷീര്‍ ഹാജി ഉളിയത്തടുക്ക, ഹമീദ് പറപ്പാടി, ഹനീഫ് കമ്പാര്‍, മുനീര്‍ അണങ്കൂര്‍, സലാം മൗലവി ചുടുവളപ്പില്‍, മുഹമ്മദ് ചീഫ്, ഷാഫി തുരുത്തി, സുഹൈല്‍ ഫൈസി കമ്പാര്‍, മുനീര്‍ ബഹ്‌റൈന്‍, അഷ്‌റഫ് ഹിദായത്ത് നഗര്‍, ജംഷീര്‍ കടവത്ത്, ശിഹാബ് അണങ്കൂര്‍, അജാസ് കുന്നില്‍, അര്‍ശാദ് മൊഗ്രാല്‍ പുത്തൂര്‍, റാശീദ് ഫൈസി, ശബീര്‍ കണ്ടത്തില്‍, അബൂബക്കര്‍ ബാഖവി, റഫീഖ് ഹാജി കോട്ടക്കുന്ന്, സമദ് മൗലവി, സലാഹുദ്ധീന്‍ ബെദിര, സലാം പള്ളങ്കോട്, ഫൈസല്‍ പച്ചക്കാട്, റഷീഖ് ഹുദവി തളങ്കര, ജലീല്‍ ഹിദായത്ത് നഗര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, കുഞ്ഞാലി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ചീഫ്, ഖാദര്‍ മൗലവി അറന്തോട്, ഡി.പി.എം ഹനീഫ്, എ.കെ മുഹമ്മദ് കുഞ്ഞി, ഹക്കിം അറന്തോട്, എം.കെ അബ്ദുല്‍ റഹിമാന്‍, ശറഫുദ്ധീന്‍ കൊല്ലമ്പാടി, സമദ് മൗലവി പച്ചക്കാട്, എം.എസ് മുഹമ്മദ് പട്‌ല, ബി.എസ് സുലൈമാന്‍, കെ.എം അര്‍ശാദ്, കബീര്‍ കൊല്ലമ്പാടി, മുസ്തഫ പള്ളം, കെ.പി അനസ്, പി.എ അബ്ദുല്‍ റഹ്മാന്‍, മന്‍സൂര്‍, എ. ഖലീല്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad