Type Here to Get Search Results !

Bottom Ad

സായ്‌റാം ഭട്ടിന് ജന്മനാടിന്റെ ആദരവും ജീവ ചരിത്ര പുസ്തക പ്രകാശനവും 29ന്

കാസര്‍കോട് (www.evisionnews.co): സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകനും പരിസ്ഥിതി സ്‌നേഹിയുമായ സായ്‌റാം ഗോപാല കൃഷ്ണ ഭട്ടിന് പൗരാവലിയുടെ നേതൃത്ത്വത്തില്‍ ജന്മ നാടിന്റെ ആദരവും എബി കുട്ടിയാനം എഴുതിയ ജീവ ചരിത്ര പുസ്തക പ്രകാശനവും 29ന് ഉച്ചക്ക് രണ്ടു മണിക്ക് ബദിയടുക്ക അപ്പര്‍ ബസാറിലുള്ള പെരഡാല ഗവ ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. 

സായ്‌റാം ഭട്ട് നല്‍കുന്ന 250 ാമത് വീടിന്റെ താക്കോല്‍ദാനം കര്‍ണ്ണാടക വനംവകുപ്പ് മന്ത്രി ബി. രാമനാഥ റൈ നിര്‍വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം കേരള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കൊണ്ടയൂര്‍ യോഗാനന്ദ സരസ്വതി സ്വാമിജി ആശിര്‍വാദനം നല്‍കും. ജീവചരിത്ര പുസ്തക പ്രകാശനവും മുഖ്യപ്രഭാഷണവും അബ്ദുസമദ് സമദാനി നിര്‍വഹിക്കും. യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിക്കും. ഫാദര്‍ രാജീവ് ഫിലിപ്പ് മുഖ്യാതിത്ഥിയാകും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ് പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. എ. ശ്രീനാഥ് സായ്‌റാം ഭട്ടിനെ പരിചയപ്പെടുത്തും. പി കരുണാകരന്‍ എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പി.ബി അബ്ദുറസാക്ക് എംഎല്‍എ, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ശകുന്തള ഷെട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് എജിസി ബഷീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. 

ജാതിമത ഭേതമന്യേ പാവങ്ങള്‍ക്ക് വീട്, കുടിവെള്ളം, പഠന സഹായം, എല്ലാ ശനിയാഴ്ച്ചകളിലും മെഡിക്കല്‍ ക്യാമ്പ്, സമൂഹ വിവഹം, സ്വയം തൊഴിലിനായി ഓട്ടോ റിക്ഷകള്‍, തയ്യല്‍ മെഷിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മനുഷ്യ മൃഗ സ്‌നേഹിയും പരിസ്ഥിതി സ്‌നേഹിയുമണ് സായ്‌റാം ഭട്ട്. പത്രസമ്മേളനത്തില്‍ പ്രൊഫ. ശ്രീനാഥ്, മാഹിന്‍ കേളോട്ട്, പി.ജി ചന്ദ്രഹാസ റൈ, തിരുപതി ഭട്ട്, അഖിലേഷ് നഗുമുഗം, വിദ്യ ഗണേഷ് അണങ്കൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad