Type Here to Get Search Results !

Bottom Ad

വിശ്വാസികള്‍ മഹാന്മാരെ പിന്‍പറ്റുക: നിലേശ്വരം ഖാസി


ആലംപാടി (www.evisionnews.co): ഖിളര്‍ നബി വിശ്വാസികള്‍ക്ക് ആശ്വാസമാണെന്നും മഹാന്മാരെ പിന്‍പറ്റി ഹൃദയം ശുദ്ധീകരിച്ച് അല്ലാഹുവിലേക്ക് അടുക്കാന്‍ ഓരോ വിശ്വാസിയും മുന്നോട്ടുവരണമെന്ന് നിലേശ്വരം സംയുക്ത ജമാഅത്ത് ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍ പറഞ്ഞു. പള്ളി നന്നാക്കുന്നവര്‍ക്കും മസ്ജിദുകളെ സഹായിക്കുന്നവര്‍ക്കും പരലോകത്ത് ഉന്നത പദവിയുണ്ടെന്നും എല്ലാവരും പാപമോചനത്തിന് വേണ്ടി പശ്ചാത്തപിച്ച് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജുമുഅക്ക് ശേഷം നടന്ന സിയാറത്തിനും കൂട്ടപ്രാര്‍ത്ഥനക്കും സ്ഥലം ഖത്തീബ് മുജീബ് റഹ്മാന്‍ ബാഖവി കൊല്ലം നേതൃത്വം നല്‍കി. 

തുടര്‍ന്ന് ഉറൂസ് നഗരിയില്‍ ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പി.ബി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ സലാം ദാരിമി സ്വാഗതം പറഞ്ഞു. മുജീബ് റഹ്മാന്‍ ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജഅഫര്‍ സഅദി ഖത്തീബ് എമാര്‍ളം, ഖമറുദ്ദീന്‍ ഫൈസി ഖത്തീബ് എരിയപ്പാടി, ഉമറുല്‍ ഫാറൂഖ് ഖത്തീബ് സഅദി റഹ്മാനിയ നഗര്‍, ഇബ്രാഹിം സഅദി നാല്‍ത്തടുക്ക, എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, എം.എം അബൂബക്കര്‍ ഹാജി, എ. മമ്മുഞ്ഞി അബ്ബാസ് ഫൈസി ചേരൂര്‍ എസ്.എം.അബ്ദുല്‍ ഖാദര്‍ ഹാജി, സി.ബി മുഹമ്മദ്, അബ്ദുല്ല, ബി.എ മമ്മു, മുഹമ്മദ് എ.ഐ, ഇസ്മായില്‍, അമീര്‍ ഖാസി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad