കാസര്‍കോട് (www.evisionnews.co): മാതാപിതാക്കള്‍ക്കൊപ്പം ചര്‍ച്ചിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. പരപ്പ ബിരിക്കുളത്തെ പെരിയങ്ങാനം സജി- ബിന്ദു ദമ്പതികളുടെ ഏകമകള്‍ മരിയ (12)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30മണിയോടെ ബിരിക്കുളം ക്ഷേത്രത്തിന് സമീപമാണ് അപകടം.
ബിരിക്കുളം ചര്‍ച്ചിലേക്ക് ഓശാന പെരുന്നാളിനായി ബൈക്കില്‍ പോവുകയായിരുന്നു സജിയും കുടുംബവും. മാതാപിതാക്കളുടെ ഇടയില്‍ ഇരിക്കുകയായിരുന്ന മരിയയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കാറ്റില്‍ പറന്ന് ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയും തുടര്‍ന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. സജി ബലമായി പിടിച്ചുനിര്‍ത്തിയതിനാല്‍ ബൈക്ക് മറിഞ്ഞില്ല. തെറിച്ചുവീണ് ഉടന്‍ കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment
0 Comments