Type Here to Get Search Results !

Bottom Ad

പെരിയ പോളിക്ക് ഊര്‍ജമായി സോളാര്‍ പ്രോജക്ട്

പെരിയ (www.evisionnews.co): ഗവ. പോളി ടെക്ക്‌നിക്ക് കോളജ് കാസര്‍കോടിലെ ഇലക്ട്രിക്കല്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ 5.2 കിലോവാട്ട് സോളാര്‍ പ്രോജക്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായര്‍ കോളജിന് സമര്‍പ്പിച്ചു. കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഡിവിഷന്‍ ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സീതാരാമന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വര്‍ധിച്ചുവരുന്ന ഊര്‍ജ പ്രതിസന്ധിയുടെ തോത് ഉള്‍ക്കൊണ്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ഈ സോളാര്‍ പ്രോജക്ട് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ സോളമന്‍ പി.വൈ അധ്യക്ഷത വഹിച്ചു. സജികുമാര്‍ കെ, സാബു കുര്യന്‍, വിശാലാക്ഷി സി, ഹസൈനാര്‍ എ, സുനില്‍ കുമാര്‍ എസ്, ശ്യാംരാജ് ടി.കെ സംസാരിച്ചു. പുരന്തര എം സ്വാഗതവും ശ്രീനിതീഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad