Type Here to Get Search Results !

Bottom Ad

പീസ് സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന പ്രചാരണം ഗൂഢാലോചനയുടെ ഭാഗമെന്ന് മാനേജ്‌മെന്റ്


കാസര്‍കോട് (www.evisionnews.co): അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പീസ് പബ്ലിക് സ്‌കൂളിനെതിരെയുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. 

പീസ് സ്‌കൂളിനെ ഏതുവിധേനയും തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. അനംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമെ തീരുമാനമെടുക്കൂ എന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വിശദീകരണവും കോടതി ഉത്തരവും പരിശോധിച്ചേ തീരുമാനം കൈകൊള്ളൂ എന്ന ഉറപ്പിന്റെ പശ്ചാത്തലത്തില്‍ അംഗീകാരം ഉറപ്പിക്കാവുന്ന രേഖകള്‍ അധികൃതകര്‍ക്ക് കൈമാറിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി. 

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ബാലാവകാശ മിഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെഎന്‍എ ഖാദര്‍ നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. നിയമപ്രകാരമുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad