Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധത്തിന് ഒരാണ്ട്: യൂത്ത് ലീഗ് ജാഗ്രതാദിനമായി ആചരിച്ചു

കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ ക്രിമിനലുകള്‍ പഴയചൂരി മുഹിയുദ്ധീന്‍ ജുമാമസ്ജിദില്‍ കയറി മുഅദ്ദിനും മദ്രസാധ്യാപകനുമായ മുഹമ്മദ് റിയാസ് മൗലവിയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ നീറുന്ന വേദനക്ക് ഒരാണ്ട്് പൂര്‍ത്തിയാകുന്നദിനം മുസ്്‌ലിം യൂത്ത് ലീഗ് ജില്ലയില്‍ സംഘ്പരിവാര്‍ ഭീകരകതക്കെതിരെ ജാഗ്രതാദിനമായി ആചരിച്ചു. മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസുകളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, പി.വി മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ് എം.ബി, റഷീദ് ഗസാലി നഗര്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, റഫീഖ് വിദ്യാനഗര്‍, എം. ജലീല്‍ പ്രസംഗിച്ചു.
>> കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നില്‍ സംഘടിപ്പിച്ച ജാഗ്രതാസദസ് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു. അഷ്റഫ് മിസ്ബാഹി പ്രാര്‍ഥന നടത്തി. കബീര്‍ ഫൈസി ചെറുകേട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ യുത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, അജാനൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി, യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എം.പി നൗഷാദ്, മണ്ഡലം വൈസ് പ്രസിഡണ്ട് യു.വി ഇല്യാസ് തെരുവത്ത്, മൂസ ഹാജി, മുസ്്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, കര്‍ഷകസംഘം നേതാവ് അബൂബക്കര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി നേതാവ് അബൂബക്കര്‍ ഹാജി, ഹംസ മുക്കൂട്, നോര്‍ത്ത് ചിത്താരി ശാഖാ സെക്രട്ടറി ഫൈസല്‍ ചിത്താരി, ആസിഫ് സി.ബി, ബഷീര്‍ കല്ലിങ്കാല്‍, എസ്ടിയു യൂണിറ്റ് ഭാരവാഹികളായ കരീം മൈത്രി, അഹമ്മദ് കപ്പണക്കാല്‍, മൊയ്തീന്‍ എം.എ, വനിതാലീഗ് പി.പി നസീമ, ഷീബ ഉമ്മര്‍, കുഞ്ഞാമി, സി. ഹാജറ, പി. കുഞ്ഞാമിന, സഫീറ, നദീര്‍ കൊത്തിക്കാല്‍ പ്രസംഗിച്ചു.


>> ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഗ്രതാസദസ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മച്ചിനടുക്കം, സര്‍ഫറാസ് കടവത്ത്, സി.എം മുസ്തഫ, എ.ബി മുനീര്‍, കെ. മുഹമ്മദ് കുഞ്ഞി, നൗഷാദ് ആലിച്ചേരി, എ.ബി സൗബാന്‍, മൊയ്തീന്‍ തൈര, ഖാദര്‍ മിര്‍ഷാദ്, നശാത്ത് പരവനടുക്കം, നൗമാന്‍ ചെമ്മനാട്, അജ്മല്‍ ഒറവങ്കര, സി.എം അഷറഫ്, സുല്‍വാന്‍ ചെമ്മനാട്, അസ്്‌ലം കീഴൂര്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad