Type Here to Get Search Results !

Bottom Ad

കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി


ന്യൂഡല്‍ഹി (www.evisionnews.co): കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്നു കോടതി. നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധിപറഞ്ഞത്. കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും. എന്നാല്‍ കേസില്‍ പ്രതിയായ അദ്ദേഹത്തിന്റെ മുന്‍ഗാമി, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ ഈകേസില്‍ റാഞ്ചി കോടതി കുറ്റവിമുക്തനാക്കി.

ലാലുവിനു പുറമെ 30 പേര്‍ കൂടി കേസില്‍ പ്രതികളാണ്. ലാലുവിനെതിരായ ആറ് കേസുകളില്‍ മൂന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. ജഗന്നാഥിനെ രണ്ട് കേസുകളിലും ശിക്ഷിച്ചിരുന്നു. 2013ലാണ് ലാലു ആദ്യം ശിക്ഷിക്കപ്പെടുന്നത്. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് 2017 ഡിസംബര്‍ 23ന് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷത്തേക്ക് സിബിഐ കോടതിയും ശിക്ഷിച്ചു. ഈ വര്‍ഷം ജനുവരിയില്‍ മൂന്നാമത്തെ കേസിലും അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് നാലാമത്തെ കേസിലും ലാലുവിനെ ശിക്ഷിക്കുന്നത്.

ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ അഞ്ചുപ്രതികളെയാണു ഇപ്പോള്‍ വെറുതെവിട്ടത്. ഏഴു പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കാലിത്തീറ്റ കുഭകോണക്കേസില്‍ വിധി പറയുന്നതു പല തവണ മാറ്റിവച്ചിരുന്നു. ബിഹാറിലെ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.76കോടി തട്ടിയെടുത്ത കേസില്‍ ലാലുവിന് പുറമേ ജഗന്നാഥ് മിശ്ര അടക്കം 31പേര്‍ക്കെതിരെ അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad