കാസര്‍കോട് (www.evisionnews.co): ബൈക്കിടിച്ച് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നുള്ളിപ്പാടി സ്വദേശി മരിച്ചു. ചെന്നിക്കരയിലെ നാരായണനാ (75)ണ് മരിച്ചത്. മാര്‍ച്ച് 22ന് വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന നാരായണനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാരായണനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
അണങ്കൂരില്‍ ജനറേറ്റര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നളിനി. മക്കള്‍: രതീശ്, മധു, ലീന. മരുമക്കള്‍: ജ്യോതി, ശുഭ, ഗണേഷന്‍. സഹോദരങ്ങള്‍: നാരായണി, ചന്തുക്കുട്ടി, കാര്‍ത്ത്യായനി, പരേതനായ കൃഷ്ണന്‍, കണ്ണന്‍.
Post a Comment
0 Comments