Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ചന്തേര എസ്.ഐയെ സ്ഥലംമാറ്റി

ചന്തേര (www.evisionnews.co): ഓട്ടോ റിക്ഷയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാതെ നിരപരാധിയായ യുവാവിനെ അറസ്റ്റുചെയ്ത എസ്.ഐക്ക് സ്ഥലംമാറ്റം. ചന്തേര എസ്.ഐ കെ.വി ഉമേശിനെയാണ് ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമണ്‍ ബേക്കലിലേക്ക് സ്ഥലം മാറ്റിയത്. പകരം അമ്പലത്തറ എസ്.ഐ വിപിന്‍ ചന്ദ്രനെ ചന്തേരയിലേക്ക് മാറ്റി. ബേക്കല്‍ എസ്.ഐയെ വെള്ളരിക്കുണ്ടിലേക്കും വെണ്ടരിക്കുണ്ട് എസ്.ഐയെ അമ്പലത്തറയിലേക്കും മാറ്റി നിയമിച്ചു.

കഴിഞ്ഞ നവംബര്‍ 24ന് ഉച്ചക്ക് 2.15നാണ് പരാതിക്കിടയായ സംഭവം നടന്നത്. ചന്തേര സ്‌കൂളിലേക്ക് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാനായി ഓട്ടോയില്‍ പോകവെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പിലിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. പീഡനശ്രമത്തിനിടെ ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നും പരാതിയിലുണ്ട്.

കേസില്‍ ചന്തേര എസ്.ഐയും സംഘവും അറസ്റ്റുചെയ്ത പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്കിലെ ഷാനവാസ്(19) എന്ന യുവാവിനെ കോടതി റിമാന്റ് ചെയ്തിരുന്നു. പിന്നീട് 14ദിവസത്തിന് ശേഷം ഹൈക്കോടതി യുവാവിന് ജാമ്യമനുവദിച്ചിരുന്നു. സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുവെന്നും നിരപരാധിയായ തന്റെ സഹോദരനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ചൂണ്ടിക്കാണിച്ച് ഷാനവാസിന്റെ സഹോദരി റുബീന മനുഷ്യാവകാശ കമ്മീഷനും കാസര്‍കോട്് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും നല്‍കിയ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കേസിനെക്കുറിച്ച് കാസര്‍കോട്് ജില്ലാ പൊലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി എം പ്രദീപ് കുമാര്‍ അന്വേഷണം നടത്തുകയും ഷാനവാസ് നിരപരാധിയാണെന്ന് കണ്ടെത്തുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad