Type Here to Get Search Results !

Bottom Ad

കൊടികുത്തിയുള്ള സമരം നല്ലതല്ല: സിപിഐ യുവജന സംഘടനക്കെതിരെ ആഞ്ഞടിച്ച് പിണറായി


തിരുവനന്തപുരം (www.evisionnews.co): സി.പി.ഐയുടെ യുവജന സംഘടനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ സംബന്ധിച്ച വിഷയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഐവൈഎഫിനെതിരെ രംഗത്തെത്തിയത്. കൊടിനാട്ടിയുളള സമരം അനാവശ്യമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഏത് പാര്‍ട്ടിയായാലും ഇത് നല്ലതിനല്ല. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലിയുണ്ടെന്നും വ്യവസായികള്‍ക്ക് വേണ്ടത് പിന്തുണയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

എ.ഐ.വൈ.എഫ് കൊടി നാട്ടി നിര്‍മാണം തടസപ്പെടുത്തിയത് കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. ആ കൊടി എവിടെയും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും കൊടി നാട്ടുന്നത് അംഗീകരിക്കാനാവില്ല. കൊടി നാട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഴുവന്‍ കുറ്റവാളികളെയും പിടികൂടുമെന്നും പിണറായി പറഞ്ഞു. പുനലൂരില്‍ പ്രവാസിയായ സുഗതന്റെ ആത്മഹത്യയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ മരണം നിര്‍ഭാഗ്യകരമാണ്. എഐവൈഎഫ് എന്നുപറഞ്ഞ് ചിലരാണ് സുഗതന്റെ വര്‍ക്ക് ഷോപ്പില്‍ പ്രശ്നമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad