Type Here to Get Search Results !

Bottom Ad

ത്രിപുരയില്‍ മുഖ്യമന്ത്രിയെച്ചൊല്ലി തര്‍ക്കം: അവകാശം പറഞ്ഞ് ആദിവാസി വിഭാഗം


ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയെച്ചൊല്ലി തര്‍ക്കം. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ മുഖ്യമന്ത്രിയാക്കണെന്ന ആവശ്യവുമായി സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) രംഗത്തെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ ബിപ്ലബ് ദേബിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഐപിഎഫ്ടി പ്രസിഡണ്ട് എന്‍.സി ദേബ്ബര്‍മ ആദിവാസി മുഖ്യമന്ത്രിയെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആദിവാസി വോട്ടുകളുടെ സഹായമില്ലാതെ ത്രിപുരയില്‍ ഇത്ര വലിയ ഭൂരിപക്ഷം ലഭിക്കുമായിരുന്നില്ലെന്നും അതുകൊണ്ട് സഭയുടെ നേതാവായി ജയിച്ച ഏതെങ്കിലും ആദിവാസി നേതാവായിരിക്കണം മുഖ്യമന്ത്രിയാകുന്നതെന്നും ദേബ്ബര്‍മ പറഞ്ഞു. ഏത് ആദിവാസി നേതാവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ലെന്നും ചര്‍ച്ച ചെയ്തതിന് ശേഷമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad