പാലക്കാട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷരീഫിനെതിരെ മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുത്തത്. അപകടത്തില്‍പ്പെട്ട രോഗി വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാണ് ഡ്രൈവര്‍ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച അനില്‍ കുമാറിനുനേരെയായിരന്നു ഡ്രൈവറുടെ ക്രൂരത. അനില്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. അനിലിനെ തലകീഴായി കിട്ടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ സഹായിക്കാന്‍ ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ച 50കാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments