Type Here to Get Search Results !

Bottom Ad

ഭരണാനുമതിയായിട്ടും തുടര്‍നടപടികളില്: കൊപ്പളം അണ്ടര്‍ പാസേജ് നിര്‍മാണം അനിശ്ചിതത്വത്തില്‍


മൊഗ്രാല്‍ (www.evisionnews.co): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയ മൊഗ്രാല്‍, കൊപ്പളം അണ്ടര്‍ പാസേജിന് ഭരണാനുമതി ലഭിച്ചിട്ടും തുടര്‍നടപടികളില്ലാതെ നിര്‍മാണം നീളുന്നു. രണ്ടേകാല്‍ കോടി രൂപയോളമാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇത് റെയില്‍വേക്ക് അടക്കാനുള്ള കാലതാമസമാണ് ഇപ്പോള്‍ അണ്ടര്‍ പാസേജ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ മാസാവസാനത്തോടെ തുക അടക്കാനായില്ലെങ്കില്‍ പദ്ധതിക്കായുള്ള തുകയിലും എസ്റ്റിമേറ്റിലും മാറ്റം വന്നേക്കുമെന്നും ഇത് പദ്ധതി പ്രവര്‍ത്തനം വീണ്ടും നീളുമെന്നും പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. തടസങ്ങള്‍ നിര്‍മാണം ഉടനെ തുടങ്ങാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് മൊഗ്രാല്‍ എം.സി ഹാജി ട്രസ്റ്റ് ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എം.സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ: സക്കീര്‍ അഹമ്മദ്, എം. ഖാലിദ് ഹാജി, എം.എം പെര്‍വാഡ്, ടി.സി അഷ്റഫലി, എം.പി അബ്ദുല്‍ ഖാദര്‍, എച്ച്.എം കരീം, ബി.എ മുഹമ്മദ് കുഞ്ഞി, ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം. മാഹിന്‍, എം.എ അബ്ദുല്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, എം.സി.എ യഹ്യ, അബ്ദുല്‍ റഹ്മാന്‍ ഫോറസ്റ്റ്, പി.എ ആസിഫ്, മുഹമ്മദ് ഹൂബ്ലി, പി.എ മുഹമ്മദ് ഇഖ്ബാല്‍, അബ്ബാസ് മൊയ്‌ലാര്‍, ശുക്രി മുഹമ്മദ്, ബി.കെ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി സ്രാങ്ക്, എം.ടി സിദ്ദീഖ്, കെ.എം മുഹമ്മദ് ഹനീഫ്, അബ്ദുല്‍ ഖാദര്‍ കോക്കനട്ട്, എം.പി മുസ്തഫ, അബ്ദുല്ല അറബി, സി.എ സലിം, എം.എ മൂസ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad