Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: പട്ടിണിസമരം നീട്ടിവെച്ചു, അമ്മമാരുടെ സംഘം മുഖ്യമന്ത്രിയെ കാണും


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ഏപ്രില്‍ മൂന്നു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താനിരുന്ന അനിശ്ചിതകാല പട്ടിണിസമരം താല്‍ക്കാലികമായി നീട്ടിവെക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കമുള്ള ഉന്നതതല യോഗം കൂടി ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ തീരുമാനങ്ങളെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവെച്ചത്. തീരുമാനങ്ങളിലെ അവ്യക്തത വിശദീകരിക്കാന്‍ അമ്മമാരുടെ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണും.

2017ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ രണ്ടായിരത്തോളം പേരുടെ ലിസ്റ്റ് പ്രഖ്യാപിക്കുക, സുപ്രീം കോടതി വിധി നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാനും മുഖ്യമന്ത്രിയോടാവശ്യപ്പെടും. സമയബന്ധിതമായി ദുരിതബാധിതരുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ വന്നാല്‍ അമ്മമാര്‍ വീണ്ടും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താനും പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. 

ആശങ്കകളും അവ്യക്തതകളും പൊതുസമൂഹത്തെ അറിയിക്കാന്‍ മൂന്നിന് രാവിലെ പത്തുമണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ കയ്യൂര്‍ ചന്ദ്രാവതി, ബി. മിസിരിയ, കെ. കൊട്ടന്‍, സി. പുഷ്പ, സിബി അലക്സ്, പ്രസന്ന പാണത്തൂര്‍, പി. രജനി, അബ്ദുല്‍ റഹ്്മാന്‍ ബദിയടുക്ക, രാമകൃഷ്ണന്‍ വാണിയമ്പാറ, ആയിഷ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad