Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ലീഗ് സമ്മേളനം: പ്രാര്‍ത്ഥന സംഗമം നടത്തി

മൊഗ്രാല്‍ പുത്തൂര്‍ (www.evisionews.co): പി.കെ മാഹിന്‍ ഹാജിയുടെയും പി.എച്ച് അബ്ബാസ് ഹാജിയുടെയും അനുസ്മരിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ലീഗ് സമ്മേളനത്തിന് തുടക്കംകുറിച്ചു. ഇരുവരുടെയും ഖബര്‍ സിയാറത്തിനും ശേഷം കമ്പാര്‍ പി.എം കോമ്പൗണ്ടില്‍ നടന്ന അനുസ്മരണവും നടന്നു. ഇതോടെ ഏപ്രില്‍ 28വരെ നീണ്ടുനില്‍ക്കുന്ന പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍, ഹാഷിം കടവത്ത്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, പഞ്ചായത്ത് ഭാരവാഹികളായ എസ്.പി സലാഹുദ്ദീന്‍, യൂത്ത് ലീഗ് നേതാക്കളായ എ.പി ഹനീഫ്, എം.എം അസീസ്, എസ്.എം നൂറുദ്ദീന്‍, യൂത്ത് ലീഗ് നേതാക്കളായ മുജീബ് കമ്പാര്‍, ജീലാനി കെ.എ, റഫീഖ് കോട്ടക്കുന്ന്, കെഎംസിസി നേതാക്കളായ മഹമൂദ് കുളങ്ങര, എരിയാല്‍ മുഹമ്മദ്, ജലാല്‍ കുന്നില്‍, ബി.എം ബാബഹാജി, എം.എസ്.എഫ് നേതാക്കളായ സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, സഫ്വാന്‍ മൊഗര്‍, എസ്.ടി.യു നേതാവ് ഉസ്മാന്‍ കല്ലങ്കൈ, സെയ്ദ് കമ്പാര്‍, പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എസ്.എം ഷാഫി ഹാജി, കര്‍ഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ അക്കരെ വാര്‍ഡ് ലീഗ് പ്രസിഡണ്ട് അബ്ദുല്ല കമ്പാര്‍, സെക്രട്ടറി ജമാല്‍ കമ്പാര്‍ പ്രസംഗിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എ അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. ഹാഫിള് റാഷിദ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad