Type Here to Get Search Results !

Bottom Ad

തലയ്ക്കടിയേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു


നീലേശ്വരം (www.evisionnews.co): തലയ്ക്കടിയേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന ചീമേനി നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. ആലന്തട്ടയിലെ സി. രമേശനാണ് (50) മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. 

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അക്രമമുണ്ടായത്. അയല്‍വാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രമേശനെയും അയല്‍വാസികളെയും വിളിപ്പിച്ച് പോലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തില്‍ അയല്‍വാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് ചീമേനി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad